കർണാടകയിൽ യുവാവ് ബാങ്കിന് തീയിട്ടു

വായ്പ അപേക്ഷ നിരസിച്ചതിൽ പ്രതിഷേധിച്ച് ബാങ്കിന് യുവാവ് തീയിട്ടു. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം.

ഹെഡ് കോട ഗ്രാമത്തിലുള്ള കനറാ ബാങ്ക് ശാഖക്കാണ് യുവാവ് തീയിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ബാങ്ക് വായ്പക്ക് വേണ്ടി ബാങ്കിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ രേഖകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം അപേക്ഷ ബാങ്ക് തള്ളി. ഇതിൽ ക്ഷുഭിതനായാണ് യുവാവ് ബാങ്കിന് തീയിട്ടത്.

ജനൽ ചില്ലുകൾ തകർത്തു ഓഫീസിലേക്ക് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. 12 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top