ഈപോസ് മെഷീൻ പ്രവർത്തിക്കുന്നില്ല; റേഷൻ കടകൾ സ്തംഭനത്തിൽ

സെർവർ തകരാർ കാരണം ഈ പോസ് മെഷീനുകൾ പ്രവർത്തിക്കാതായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭനത്തിൽ. സാധനങ്ങൾ കൊടുക്കാൻ കഴിയാത്ത കാരണം ഭൂരിഭാഗം വ്യാപാരികളും കടകളടച്ചു.

സെർവർ തകരാർ പരിഹരിക്കാൻ ഐടി ഡയറക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച മുതലാണ് ഈ പോസ് മെഷീൻ പണിമുടക്കി തുടങ്ങിയത് . സാധനം വിതരണം ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ കാർഡുകളുമായി വാക്കേറ്റം കൂടിയായതോടെയാണ് കടകൾ അടയ്ക്കാൻ വ്യാപാരികൾ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top