
ന്യൂഡൽഹി : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെ എല്ലാ സ്വകാര്യ ഓഫീസുകളും അടച്ചിടാൻ നിർദേശം.
വർക്ക് ഫ്രം ഹോം മാത്രമേ അനുവദിക്കൂ. ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി യുടെതാണ് തീരുമാനം. നിലവിൽ ഓഫീസുകളിൽ പകുതി ജീവനക്കാരെ അനുവദിച്ചിരുന്നു.
ഡൽഹിയിൽ ഇന്നലെ 19000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. 17 മരണങ്ങളും സ്ഥിരീകരിച്ചു.
സ്വകാര്യ ബാങ്കുകൾ അവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകൾ ഇൻഷുറൻസ് കമ്പനികൾ കമ്പനികൾ മൈക്രോഫിനാൻസ് ഫാർമസി കമ്പനികൾ അഭിഭാഷകരുടെ ഓഫീസുകൾ കൊറിയർ സേവനങ്ങൾ എന്നിവയെ പുതിയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റസ്സ്റ്റോറന്റുകളും ബാറുകളും അടച്ചിരുന്നു. ഹോം ഡെലിവറിമാത്രമേ അനുവദിക്കൂ .




