മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. 1037 ഗ്രാം സ്വര്‍ണ്ണം ആണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍
ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുല്‍ ഷരീഫ് (25)പിടിയിലായി.
സൈക്കിളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയത്.
സൈക്കിളിന്റെ സീറ്റിനടിയിലെ ലോഹ ഭാഗം സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചു അതിന് മുകളില്‍ വെള്ളി നിറം പൂശിയാണ് കള്ളക്കടത്തിന് ശ്രമിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




