Section

malabari-logo-mobile

താമരശ്ശേരിയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : The body of the missing child was found in Thamarassery

കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാല്‍ വി.സി അഷ്റഫിന്റെ മകന്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിനു സമീപം പുഴയില്‍ നിന്ന് കണ്ടെത്തിയത്.

കളരാന്തിരി ജി എം എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് പ്രദേശത്ത് ഇന്നലെ രാത്രി ഏറെനേരം ഡോഗ് സ്‌കോഡ് ,നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധസേനങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

sameeksha-malabarinews

ഇന്ന് രാവിലെ 8 മണി മുതല്‍ പ്രദേശത്തെ പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.മുക്കം ഫയര്‍ഫോഴ്‌സ് കൊടുവള്ളി പോലീസ് ,എന്റെ മുക്കം,കര്‍മ്മ ഓമശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍ നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!