Section

malabari-logo-mobile

എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന്‌ ഐഎംഎ

HIGHLIGHTS : തിരുവനന്തപുരം: എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന്‌ ഐഎംഎ. വാര്‍ത്താക്കുറിപ്പിലൂടെയാണ്‌ ഐഎംഎയുടെ പ്രതികരണം. തെരഞ്ഞെടുപ്...

തിരുവനന്തപുരം: എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന്‌ ഐഎംഎ. വാര്‍ത്താക്കുറിപ്പിലൂടെയാണ്‌ ഐഎംഎയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത്‌ കൊവിഡ്‌ വ്യാപനത്തിലെ പല കാരണങ്ങളില്‍ ഒന്നാണ്‌. ജനഹിതം അറിഞ്ഞും ശാസ്‌ത്രീയ കാഴ്‌ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ്‌ ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദേശമാണ്‌ ഐഎംഎ വാര്‍ത്താക്കുറിപ്പിലൂടെ മുന്നോട്ട്‌ വെച്ചത്‌.

sameeksha-malabarinews

ലോക്ക്‌ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുന്നതായും ഐഎംഎ അറിയിച്ചു.

ഈ മാസം 20 നാണ്‌ രണ്ടാം എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ. കൊവിഡ്‌ പ്രോട്ടോകോളും ലോക്‌ ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യമായതിനാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!