കേരളത്തില്‍ രണ്ടിടങ്ങളില്‍ പ്രളയ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രണ്ടിടത്ത്‌ പ്രളയ സാധ്യതയെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍. പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ്‌ പ്രളയസാധ്യതയെന്നാണ്‌ ജലകമ്മീഷന്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

ഇവിടെ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ്‌ ഉയരുകയാണ്‌. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലയ്‌ക്ക്‌ മുകളിലാണ്‌ ജലനിരപ്പ്‌.

അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ക്ക്‌ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top