
ഫറോക്ക് : നിയമം ലംഘിച്ചും അനുമതിയി ല്ലാതെ സംസ്ഥാന അതിര്‍ത്തി ലംഘിച്ചും മത്സ്യ ബന്ധനത്തി ലേര്‍പ്പെട്ട രണ്ട് ബോട്ടുകള്‍ ഫി ഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെ ന്റ് വിഭാഗം പിടികൂടി. കേരള മറൈന്‍ ഫിഷറീസ് റെഗുലേ ഷന്‍ ആക്ടിന് വിരുദ്ധമായി കര വലിയില്‍ ഏര്‍പ്പെട്ട എറണാകു ളം മുനമ്പം സ്വദേശി പി സി ഔസേപ്പിന്റെ ഉടമസ്ഥതയിലു ള്ള ‘വ്യാകുലമാത’, മുന്‍കൂര്‍ പ്രത്യേകാനുമതിയില്ലാതെ സം സ്ഥാന അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിനെത്തിയ മം ഗളൂരു ഉള്ളാള്‍ സ്വദേശി മൊഹി യുദ്ദീന്റെ ‘സീബാസ്സ് എന്നീ ബോ ട്ടുകളാണ് പിടിച്ചെടുത്തത്. രണ്ട് ബോട്ടുകള്‍ക്കും കെഎംഎ ഫ്ആര്‍ ആക്ട് പ്രകാരം ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ
നടപടി സ്വീകരിച്ച് രണ്ടര ലക്ഷം വീതം പിഴ ചുമത്തി.
അനുമതിയില്ലാതെ കേരളതീ രത്ത് അനധികൃത മീന്‍പിടിത്ത ത്തിനെത്തിയ കര്‍ണാടകം രജിസ്‌ട്രേഷന്‍ ബോട്ടില്‍നിന്ന് നി രോധിത പെലാജിക് വലയും കണ്ടെടുത്തിട്ടുണ്ട്. ബേപ്പൂര്‍ മറൈന്‍ എന്‍ഫോസ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി ഷണ്‍മു ഖന്റെ നേതൃത്വത്തില്‍ ഫിഷറി ഗാര്‍ഡ് കെ അരുണ്‍, റെസ്‌ക്യു ഗാ ര്‍ഡ് സുമേഷ് എന്നിവരുള്‍പ്പെട്ട സംഘം കടല്‍ പട്രോളിങ്ങിനിടെ യാണ് ബോട്ടുകള്‍ പിടികൂടിയ ത്. ബോട്ടിലെ മത്സ്യം ലേലംചെ യ്ത തുക സര്‍ക്കാരിലേക്ക് അട ച്ചു. സ്‌പെഷ്യല്‍ പെര്‍മിറ്റില്ലാതെ സംസ്ഥാന അതിര്‍ത്തി കടന്നെ ത്തുന്ന ഇതര സംസ്ഥാന ബോ ട്ടുകള്‍ക്കും നിയമവിരുദ്ധ മീന്‍പി ടിത്തത്തിലേര്‍പ്പെടുന്ന മറ്റു ബോട്ടുകള്‍ക്കുമെതിരെ നിയമ നടപടി തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




