HIGHLIGHTS : Illegal collection in quarries; The young man is under arrest
കൊളത്തൂര്‍: ക്വാറികളില്‍ അനധികൃത പിരിവ് നടത്തുന്ന യുവാവിനെ കൊളത്തൂര്‍ പൊലീസ് പിടികൂടി. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി വടക്കേതില്‍ അബ്ദുറഹ്‌മാന്‍ (35)ആണ് അറസ്റ്റിലായത്. ക്വാറി നടത്തുന്ന പാലച്ചോട് സ്വദേശിയില്‍നിന്ന് സിപിഐ എം എല്‍ നേതാവാണെന്ന് പരിചയപ്പെടുത്തിയാണ് കൊളത്തൂര്‍ പൊലീസില്‍ പ്രതി പണം പിരിച്ചത്. കല്ലുകയറ്റി പോകുന്ന വാഹനങ്ങള്‍ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പറഞായിരുന്നു ഭീഷണി.
പ്രതി ക്വാറി ഉടമയില്‍ നിന്ന് 2000 രൂപ കൈപ്പറ്റിയശേഷം നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അബ്ദുറഹ്‌മാന്‍ പരാതി നല്‍കിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷന്‍ പരി ധിയില്‍നിന്നാണ് പ്രതിയെ പിടി കൂടിയത്. പ്രതിക്കെതിരെ മുമ്പ് കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന കേസുണ്ടായിരുന്നു.

കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സു നില്‍ പുളിക്കല്‍, സീനിയര്‍ സി വില്‍ പൊലീസ് ഓഫീസര്‍ ബൈജു കുര്യാക്കോസ്, ഹരിജി ത്ത്, സിവില്‍ പൊലീസ് ഓഫീ സര്‍മാരായ മുഹമ്മദ് റാഫി, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോട തിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു