HIGHLIGHTS : Imprisonment and fine for washing clothes on the balcony
ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ തൂക്കിയിടുന്നത് മസ്‌കത്ത് മുനിസിപ്പാലിറ്റി വിലക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 50 ഒമാന്‍ റിയാല്‍ മുതല്‍ 5000 ഒമാന്‍ റിയാല്‍ വരെ (പതിനായിരം മുതല്‍ പത്തുലക്ഷം രൂപ വരെ) പിഴയും 24 മണിക്കൂര്‍ മുതല്‍ ആറു മാസംവരെ തടവും ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ബാല്‍ക്കണിയില്‍ മറയ്ക്കാനുള്ള വസ്തുക്കള്‍ സ്ഥാപിക്കാതെ അലക്കിയ വസ്ത്രങ്ങള്‍ തൂക്കിയിടുന്നത് മുനിസിപ്പല്‍ നിയമങ്ങളുടെ ലംഘനമാണ്.

ഇരുമ്പുകൊണ്ടു ഉള്ള ബോര്‍ഡുകളോ വലകളോ ബാല്‍ക്കണിയില്‍ അനുവദിക്കില്ല. ഇത് ലംഘിച്ചാലും പിഴ ശിക്ഷ ലഭിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു