Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന്: 40 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : Iftar party in Parappanangadi violated lockdown: Case against 40 persons

പരപ്പനങ്ങാടി :ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടത്തിയവര്‍ക്കെതിരെ കേസെടുത്തു.

പരപ്പനങ്ങാടി ഉള്ളണം എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അനധികൃത റിസോര്‍ട്ടില്‍ ഏര്‍പ്പാട് ചെയ്തിരുന്നു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ 40 ഓളം ആളുകളുടെയും റിസോര്‍ട്ടിന്റെ ഉടമസ്ഥന്‍ ഷാഫിയുടെ പേരിലുമാണ് പരപ്പനങ്ങാടി പോലീസ് ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും അറിഞ്ഞു കൊണ്ട് സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് ഇടയാക്കിയ പ്രവൃത്തി ചെയ്തതിനും കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരവും പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

sameeksha-malabarinews

നിലവില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍കള്‍ ആണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെതിരെയും പ്രതികളുടെ പേരിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!