Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ 15 വാഹനങ്ങള്‍ പിടിച്ചെടുത്തു; 76 പേര്‍ക്കെതിരെ കേസ്; കര്‍ശന പരിശോധനയുമായ് പോലീസ്

HIGHLIGHTS : 15 vehicles seized in Parappanangadi; Case registered against 76 persons; Police with strict investigation

പരപ്പനങ്ങാടി : കണ്ടെയിന്‍മെന്റ് സോണുകളായ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലും വള്ളിക്കുന്ന് പഞ്ചായത്തിലും പോലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യ കാര്യങ്ങള്‍ക്കായി ആളുകള്‍ കൂടുതലായി പുറത്തിറക്കുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് അനധികൃതമായി പുറത്തിറങ്ങിയ 15 ഓളം വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. നിസാര ആവശ്യങ്ങള്‍ പറഞ്ഞ് പുറത്തിറങ്ങിയ 76 പേരുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെട്ടിപ്പടിയില്‍ മൊെബല്‍ ഷോപ്പിനു മുന്‍വശം പഴങ്ങളുടെ ബോക്‌സുകള്‍ അടുക്കി വച്ച ശേഷം മൊബൈല്‍ കച്ചവടം നടത്തിയ ചെട്ടിപ്പടി സ്വദ്ദേശി ഹനീഫയുടെ പേരില്‍ കേരള എപിഡെമിക്ക് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കട പൂട്ടിച്ചു. കടകളുടെ മുന്‍വശം ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് അകലം പ്രത്യേകം മാര്‍ക്ക് ചെയ്യാത്ത 16 കടകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

sameeksha-malabarinews

നിലവില്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കടലുണ്ടി നഗരം, കോട്ടക്കടവ് എന്നീ രണ്ട് ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ 7 സ്ഥലങ്ങളില്‍ അനധികൃതമായി പുറത്തിറക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുവാന്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും ലോക് ഡൗണ്‍ നിയന്ത്രണങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി Cl ഹണി കെ.ദാസ് അറിയിച്ചു. ലോക് ഡൗണ്‍ ലംഘനങ്ങള്‍ 0494-2410260 (പോലീസ് സ്റ്റേഷന്‍), 9497980674 (എസ്.ഐ.), 9497947225(സി.ഐ.) എന്നീ നമ്പരുകളിലേക്ക് വിളിച്ച് അറിയിക്കേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!