ഗോവന്‍ ചലചിത്രോത്സവം ചെമ്പന്‍ വിനോദ് മികച്ച നടന്‍ ലിജോ പെല്ലശ്ശേരി മികച്ച സംവിധായകന്‍

മലയാളത്തിന് സുവര്‍ണ്ണനേട്ടം
പനാജി : ഇന്ത്യന്‍ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളനടന്‍ മികച്ച നടനുള്ള രജതപുരസ്‌ക്കാരം നേടി. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ലിജോ ജോസ് പെല്ലശ്ശേരിക്കുമാണ്. ഈ.മ.യൗ എന്ന ചിത്രമാണ് ഇരുവര്‍ക്കും പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്തത്.

ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നസമാപന ചടങ്ങിൽ ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രജതമയൂരം 15 ലക്ഷം രൂപയുമാണ് സംവിധായകനുള്ള പുരസ്കാരം രജതമയൂരം ലക്ഷം രൂപയുമാണ് മികച്ച നടനുള്ള പുരസ്കാരം.

ഇതിനുമുൻപ്  രണ്ടായിരത്തിൽ മികച്ച സിനിമയ്ക്കുള്ള സുവർണമയൂരം ജയരാജിന്റെ കരുണം നേടിയിരുന്നു കഴിഞ്ഞവർഷത്തെ മേളയിൽ ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് പാർവതിക്ക്  പുരസ്കാരം ലഭിച്ചിരുന്നു
ഇക്കുറി ജയരാജന്റെ  ഭയാനകവും മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നു ഈമയൗ വിന്  മികച്ച സംവിധായകനടക്കം 3 സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു ഇന്ത്യൻ പനോരമയിൽ ആറു മലയാള ചിത്രങ്ങളിൽ എൻട്രി നേടിയിട്ടുണ്ട്.

മേളയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സെർജി ലോസ് നിസ്റ്റ സംവിധാനം ചെയ്ത  ഡോൺ ബാസ് ആണ്.  യുദ്ധം പശ്ചാത്തലമാക്കിയ  ഒരു ഉക്രൈൻ ചിത്രമാണിത്.

മേളയിൽ 67 രാജ്യങ്ങളിൽനിന്നുള്ള 220 ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

Related Articles