Section

malabari-logo-mobile

സികെ ജാനു ഇടതുപക്ഷത്തേക്ക് 

HIGHLIGHTS : കോഴിക്കോട് :സി കെ ജാനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുന്നു. ഇന്ന് കോഴിക്കോട് വെച്ച് നടന്ന ജനാധിപത്യ രാഷ്ട്ര...

കോഴിക്കോട് :സി കെ ജാനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുന്നു. ഇന്ന് കോഴിക്കോട് വെച്ച് നടന്ന ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്ഥാന നേതൃ യോഗത്തിലാണ് ഇടതുപക്ഷവുമായി സഹകരിക്കാൻ  പാർട്ടി തീരുമാനിച്ചത്.

കുറച്ചുദിവസങ്ങളായി സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വവുമായി മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അനൗപചാരികചർച്ചകൾ നടന്നുവരുന്നതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

sameeksha-malabarinews

രണ്ടുവർഷം എൻഡിഎയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവർ ഒരു തരത്തിലും പരിഗണിച്ചില്ലെന്ന് സി കെ ജാനു പറഞ്ഞു. 2016 നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജനാധിപത്യ മഹാസഭ എൻഡിഎ മുന്നണിയിൽ ആയിരുന്നു. സുൽത്താൻബത്തേരി മണ്ഡലത്തിൽ സികെ ജാനു എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനും സി കെ ജാനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ വിളിച്ചുചേർക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഐക്യ മലയരയ മഹാസഭ ജനറൽസെക്രട്ടറി പി കെ സജീവ് തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!