നെടുവ വില്ലേജിൽ പ്രളയ ബാധിതർക്കുള്ള കിറ്റ് വിതരണത്തിൽ വ്യാപക ക്രമക്കേടന്ന് കോൺഗ്രസ്സ്

പരപ്പനങ്ങാടി: നെടുവ വില്ലേജിൽ പ്രളയ ബാധിതർക്കുള്ള കിറ്റ് വിതരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച കോൺഗ്രസ് പ്രവർത്തകർ നെടുവ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്നും അർഹതപ്പെട്ട മുഴുവൻപേർക്കും കിറ്റ് വിതരണം ചെയ്യണമെന്നും വില്ലേജ് ഓഫീസറുടെ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു .

മാർച്ച് ഡിസിസി സെക്രട്ടറി മധുസൂദനൻ  കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.  പി ഒസലാം മുഖ്യപ്രഭാഷണം നടത്തി

Related Articles