അവാർഡ് തുകയായ അരലക്ഷം രൂപ യുവഡോക്ടർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി 

അവാർഡ് തുകയായി ലഭിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ ഡോക്ടർ കൈമാറി. ഐ.എം.എയുടെ സാമൂഹിക മാധ്യമ അവാർഡായി ലഭിച്ച തുകയാണ് ആരോഗ്യമേഖലയിലെ പെൺശബ്ദമായ ഡോ. ജെ.എസ്. വീണ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സാമൂഹികമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നതിനും ആരോഗ്യബോധവത്കരണത്തിലും മുൻനിരയിലാണ് ഡോ. വീണ.

Share news
error: Content is protected !!
Scroll to Top