ചെറുതോണി: സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ത്രിവര്‍ണ്ണത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ട്. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണ് ത്രിവര്‍ണ്ണം സൃഷ്ടിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
അതേ സമയം മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. 2387.28 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 5000 ഘനയടിക്കും താഴെയായി. പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി. വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞതോടെ മുല്ലപ്പെറിയാറിലെ ജലനിരപ്പും കുറയുകയാണ്. മൂന്നു ഷട്ടറുകള്‍ അടച്ചതോടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു.




