മദ്യപാനത്തിനിടെ തര്‍ക്കം; കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) വിനെയാണ് അനുജന്‍ രാജ കുത്തിക്കൊലപ്പെടുത്തിയത്. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ.

ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന രാജ വാക്കുതര്‍ക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു.

ശബ്ദം കേട്ട നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരന്‍ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top