HIGHLIGHTS : Hyderabad torture case: Defendants killed in fake encounter

2019 നവംബര്‍ 28നാണ് ഹൈദരാബാദിനടുത്ത് ചട്ടനപ്പളളിയില്‍ ദേശീയപാതയുടെ അടിപ്പാതയില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കത്തിക്കരിഞ്ഞ നിലയില്‍ ഒരു വെറ്ററിനറി ഡോക്ടറായ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. രണ്ടാം ദിവസം ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ശിവ, നവീന്‍, ചന്നകേശവലു എന്നി നാല് പ്രതികള്‍ പിടിയിലായി. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍.
കസ്റ്റഡിയിലായി ഏഴാം നാള്‍, രാവിലെ ഇവര്‍ നാല് പേരെയും, യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തുളള പാടത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍, പൊലീസുകാരുടെ തോക്ക് പിടിചച്ചെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തെന്നും സ്വയം രക്ഷാര്‍ത്ഥം തിരിച്ചു വെടിവെച്ചപ്പോള്‍ ഇവര്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു പോലീസ് വാദം.

റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന തെലങ്കാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണു റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ ഇന്നലെയാണു കോടതി അനുവദിച്ചത്.