
1500 കോടിയുടെ ഹെറോയിന്‍ കടത്ത് കേസില്‍ അറസ്റ്റിലായവരെ ഇന്ന് കൊച്ചി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലുള്ളത് മത്സ്യതൊഴിലാളികള്‍ അടക്കം 20 പേര്‍ ആണ്. ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത് തെക്കേ ഇന്ത്യന്‍ തീരങ്ങളിലേക്ക് ആയിരുന്നു. ഇന്നലെയാണ് വന്‍ ലഹരി വേട്ട നടന്നത്.
ലക്ഷദ്വീപിലെ പുറംകടലില്‍ നിന്ന് രണ്ട് മത്സ്യ ബന്ധന ബോട്ടുകളാണ് കോസ്റ്റ് ഗാര്‍ഡും ഡി.ആര്‍..ഐയും ഉള്‍പ്പെടുന്ന സംയുക്തസംഘം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കും. ബോട്ടുകളുടെ ഉടമകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കന്യാകുമാരിയായിരുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലില്‍നിന്നു വ്യക്തമായത്.




