ബ്രിട്ടനില്‍ മലയാളി നഴ്‌സ് അഞ്ജുവിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജു കുറ്റം സമ്മതിച്ചു. പ്രതിയുടെ ശിക്ഷ ജൂലൈയില്‍ വിധിക്കും.
നോര്‍താംപ്ടന്‍ഷന്‍ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
2022 ഡിസംബറിലാണ് വൈക്കം സ്വദേശിയായ അഞ്ജുവും മക്കളായ ജാന്‍വി, ജീവ എന്നിവര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ജുവിനെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ്‌ചെയ്തത്.
അഞ്ജുവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസെത്തി വീട് തുടര്‍ന്നപ്പോഴാണ് അഞ്ജവും മക്കളും ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.
അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
യുകെയില്‍ സര്‍ക്കാര്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയില്‍ എത്തിയത്.




