HIGHLIGHTS : Huge reception for 2nd Vande Bharat in Tirur
മലപ്പുറം: കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന് ഗംഭീര സ്വീകരണമൊരുക്കി തിരൂര്‍. ഇരുന്നൂറിലധികം ആളുകള്‍ എത്തിയാണ് വന്ദേഭാരതിനെ വരവേറ്റത്. മുസ്ലിം ലീഗ്, ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, റെയില്‍വേ സന്നദ്ധ സംഘടനകളുമാണ് സ്വീകരണ പരിപാടി ഒരുക്കിയത്.
വന്ദേഭാരതിന് നേരെ പൂക്കള്‍ വിതറിയും ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ചും സ്വീകരിച്ചു.കേന്ദ്ര മന്ത്രി വി മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവരുള്‍പ്പടെയുള്ളവര്‍ എത്തിയാണ് വന്ദേഭാരതിനെ സ്വാഗതം ചെയ്തത്. തിരൂരിന് വലിയ നേട്ടമാണ് വന്ദേഭാരതെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം റെയില്‍വെയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയാണ് രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ഇന്ത്യയില്‍ പുതിയതായി സര്‍വീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്തത്. കണ്ണൂര്‍,കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജംങ്ഷന്‍, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു