HIGHLIGHTS : How to prepare delicious Gujia
തയ്യാറാക്കിയത് ഷരീഫ

ആവശ്യമായ ചേരുവകള്‍:-
മൈദ ഒരു കപ്പ്
റവ 1 ടേബിള്‍ സ്പൂണ്‍
എണ്ണ 2 ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം 1/3 കപ്പ്
ഫില്ലിങ്ങിന്:-

ക്രീം – അര കപ്പ്
പാല്‍പൊടി – 1 കപ്പ്
തേങ്ങ ചിരണ്ടിയത് – കാല്‍ കപ്പ്
ബദാം നുറുക്കിയത് – കാല്‍ കപ്പ്
ഏലക്ക പൊടിച്ചത് – അര സ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
അലങ്കരിക്കാന്‍
പഞ്ചസ്സാര – അര കപ്പ്
വെള്ളം – കാല്‍ കപ്പ്
ബദാം / പിസ്ത നുറുക്കിയത് – 2 ടേബിള്‍ സ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം:-
പുറമേക്ക് ഉള്ള മാവു തയ്യാറാക്കാന്‍ , മൈദ, റവ , എണ്ണ എന്നിവ ഒരു പാത്രത്തില്‍ എടുത്തു അല്‍പ്പാല്‍പ്പമായി വെള്ളം ചേര്‍ത്ത് കുഴച്ചു മാവ് തയ്യാറാക്കുക. ഇത് ഒരു തുണികൊണ്ട് മൂടി പത്ത് മിനുറ്റ് നേരത്തേക്ക് മാറ്റി വെക്കുക.
ഫില്ലിങ്ങിനായി ക്രീം, പാല്‍പൊടി എന്നിവ ഒരു പാനില്‍ മിക്‌സ് ചെയ്യുക. ചെറുതീയില്‍ പാകം ചെയ്യുക . കുറച്ചു കഴിയുമ്പോള്‍ പാനിന്റെ അരികുകളില്‍ നിന്നും ഈ മിക്‌സ് വിട്ടു വരും .മാവ് അടിയില്‍ കരിഞ്ഞു പിടികാതെ ഇരിക്കാനായി തുടര്ച്ചയായി ഇളക്കി കൊണ്ടിരിക്കുക . ഇനി തീ നിര്‍ത്തി തേങ്ങ , ബദാം , പഞ്ചസ്സാര , എലക്കപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മാറ്റി വെക്കുക.
ഗുജിയ തയ്യാറാക്കുന്ന വിധം:-
ഒരു ടേബിള്‍ സ്പൂണ്‍ മൈദയും രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് കുഴച്ചു ഒരു പേസ്റ്റ് ഉണ്ടാക്കി മാറ്റി വെക്കുക. നേരത്തെ കുഴച്ചു വെച്ച മാവ് എടുത്തു ഒന്ന് കൂടി കുഴക്കുക . ശേഷം അത് ഉരുളകളാക്കി ചപ്പാത്തി പോലെ ചെറുതായി പരത്തി എടുക്കുക .
ഇനി ഇതില്‍ നേരത്തെ ഫില്ലിങ്ങിന് ഉണ്ടാക്കി വെച്ച മിക്‌സ് ഒരു സ്പൂണ്‍ എടുത്തു ഇതില്‍ വെച്ച് പകുതി വെച്ച് മടക്കി നേരത്തെ ഉണ്ടാക്കി വെച്ച പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കുക .
ഒരു പാനില്‍ എണ്ണ ചൂടാക്കുക . തിളച്ചു കഴിഞ്ഞാല്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ഗുജിയ ഓരോന്നായി എണ്ണയില്‍ ഇട്ടു ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൌണ്‍ കളറില്‍ വറുത്തു എടുക്കുക .
ഇനി അലങ്കരിക്കുവാന്‍ ആയി പഞ്ചസാര പാനി തയ്യാറാക്കുക . ഈ പാനിയില്‍ ഗുജിയ മുക്കി എടുക്കുക . ഇത് ഒരു പാത്രത്തില്‍ വെച്ച് അതിന്റെ മുകളില്‍ ബദാം അരിഞ്ഞത് വിതറുക .
സ്വാദിഷ്ടമായ ഗുജിയ തയ്യാര്‍..
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു