HIGHLIGHTS : ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ സൗജന്യ ധോത്തി, സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. ഇരകളുടെ കുടുംബത്തിന്...
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ സൗജന്യ ധോത്തി, സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. ഇരകളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടം നടന്നത്. സൗജന്യമായി മുണ്ടും, സാരിയും ലഭിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് സ്ത്രീകളടക്കം ധാരാളം പേര്‍ തടിച്ചുകൂടിയിരുന്നു. ടോക്കണ്‍ വിതരണം നടക്കുന്നതിനിടെ അനിയന്ത്രിതമായ തിക്കും തിരക്കുമുണ്ടാകുകയായിരുന്നു.
വള്ളിയമ്മാള്‍ (60), രജതി (62), നാഗമ്മാള്‍ (60), മല്ലിക (70) എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ ടോക്കണ്‍ വിതരണം നടത്തിയ അയ്യപ്പന്‍ എന്നയാളെ അറസ്റ്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു