Section

malabari-logo-mobile

മോമോസ് എന്ന ചൈനീസ് സ്ട്രീറ്റ് ഫുഡ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം.

HIGHLIGHTS : How to make Momos, a Chinese street food, at home

മോമോസ്

ആവശ്യമായ ചേരുവകൾ:

sameeksha-malabarinews

   2 ബൗൾ മൈദമാവ്
   ഉള്ളി – 1 (അരിഞ്ഞത് )
   വെളുത്തുള്ളി 6 or 7 അല്ലി 
   ക്യാബേജ് -1/2 ( അരിഞ്ഞത് )
    പനീർ – 1/2 കപ്പ്‌
    എണ്ണ
    കുരുമുളക് പൊടി
    ഉപ്പു
    മല്ലിയില ചെറുതായ് അരിഞ്ഞത് ( ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം :
   
   മൈദ മാവ് ഒരു പാത്രത്തിൽ അൽപം വെള്ളവും ഉപ്പും ചേർത്ത് യോജിപ്പിച്ച് മെല്ലെ കുഴച്ച് സെറ്റ് ചെയ്യാൻ മൂടിവെക്കണം.  കാബേജ്, പനീർ, ഉള്ളി, വെളുത്തുള്ളി, പച്ച മല്ലിയില എന്നിവയെല്ലാം ഒരുമിച്ച് ഒരു പാത്രത്തിൽ ചേർത്ത് എണ്ണയിൽ വഴറ്റി മോമോസിന്റെ സ്റ്റഫിംഗ് ഉണ്ടാക്കണം.  ഇതിലേക്ക് ഇപ്പോൾ ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക;ഒരു മണിക്കൂർ ഇരിക്കട്ടെ.  ഇങ്ങനെ ചെയ്താൽ കാബേജ് മൃദുവാകും. ശേഷം മാറ്റിവച്ച മാവ് ഒരു പന്ത് രൂപത്തിലാക്കി, മൈദാപൊടിയിൽ പൊതിഞ്ഞ് ചെറിയ ഉരുളകളാക്കി ഉരുട്ടണം.  അതിനുശേഷം, മോമോ ഫില്ലിംഗ് മധ്യത്തിലാക്കി ആകൃതിയിലാക്കി സീൽ ചെയ്യുക.  എല്ലാ മോമോകളും സമാനമായി തയ്യാറാക്കുക. ശേഷം 10 മിനിറ്റ് മോമോസ് എടുത്ത് ആവിയിൽ വേവിക്കുക. മോമോസ് തയ്യാർ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!