അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച സ്ത്രീ മരിച്ചു

അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച സ്ത്രീ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണി(55)യാണ് കോട്ടയം മെഡിക്കല്‍ കോളേജ്

അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച സ്ത്രീ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണി(55)യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് മരിച്ചത്.

കഴിഞ്ഞ മാസം 17 നാണ് ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. പക്ഷാഘാതം വന്ന് ഇവരുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയിലായിരുന്നു. അടിമാലി താലൂക്കാശുപത്രിയിലും തുടര്‍ന്ന് മകന്‍ എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.

ഇവരെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് മാത്യുവിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.