പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍:146 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് വര്‍ധിപ്പിച്ച് കോന്ദ്രം. 146 രൂപ 50 പൈസയാണ് കൂട്ടിയത്. 850 രൂപ 50 പൈസയാണ് പാചക വാതകത്തിന്റെ പുതിയ വില.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 287 രൂപ 50 പൈസയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളില്‍ കേന്ദ്രം വര്‍ധനവ് വരുത്തിയത്. നവംബറിലാണ് അവസാനമായി ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 76 രൂപ 50 പൈസ വര്‍ധിപ്പിച്ചത്.

ദല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രം പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ഉണ്ടായിരിക്കുന്ന വില വര്‍ധനവ് കനത്തതിരിച്ചടിയായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top