മണിനാദം നാടന്‍ പാട്ട് മത്സരം

പെരിന്തല്‍മണ്ണ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം യുവ ക്ലബുകള്‍ക്കായി ഫെബ്രുവരി 29 ന് പെരിന്തല്‍മണ്ണയില്‍ മണിനാദം നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പെരിന്തല്‍മണ്ണ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം യുവ ക്ലബുകള്‍ക്കായി ഫെബ്രുവരി 29 ന് പെരിന്തല്‍മണ്ണയില്‍ മണിനാദം നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് പ്രാമുഖ്യമുള്ള യുവക്ലബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം പ്രൈസ് മണി ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ക്ലബിന് മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാനതല മണിനാദത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ ക്ലബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ അപേക്ഷ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യൂത്ത് സെന്റര്‍, മലപ്പുറം ബ്ലോക്ക് ഓഫീസ്, കിഴക്കേത്തല പി.ഒ, മലപ്പുറം എന്ന വിലാസത്തിലോ malappuramyouth @gmail ഇ-മെയിലോ ഫെബ്രുവരി 20നകം അയക്കണമെന്ന് ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483-2960700, 9446753906.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •