ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വെടിവെച്ചു: പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ദില്ലി: ദില്ലിയില്‍ ആംആദ്മി എംഎല്‍എക്ക് നേരെ വധശ്രമം. മെഹ്‌റോളി എംഎല്‍എ നരേഷ് യാദവ് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയാണ് വെടിപ്പു നടന്നത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലപ്പെട്ടു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നരേഷ് യാദവ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം.

അക്രമി നാല് തവണ വെടിയുതിര്‍ത്തു.

Related Articles