നാടുകാണി പരപ്പനങ്ങാടി പാത;കയ്യേറ്റം ഒഴിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്;കക്കാട്ട് റോഡു പണി തടഞ്ഞു

തിരൂരങ്ങാടി: നാടുകാണി പരപ്പനങ്ങാടി പാത നവീകരണത്തില്‍ അഴിമതിയുണ്ടെന്നും കയ്യേറ്റം ഒഴിപ്പിക്കുന്നില്ലെന്നും ആരോപിച്ച് കക്കാട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. എഐവൈഎഫ്, പിഡിപി, എഎപി, ജനപക്ഷം, പ്രവര്‍ത്തകരാണ് പണി തടഞ്ഞത്.

സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാതെയും ഡ്രെയിനേജ് നിര്‍മ്മാണം നടപ്പിലാക്കാതെ യും നടക്കുന്ന നവീകരണത്തില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
ഇപ്പോള്‍ നടക്കുന്ന ടാറിംഗ് പ്രവര്‍ത്തികളിലും അഴിമതി ഉണ്ടെന്ന് സമരക്കാര്‍ ആരോപിച്ചു.

നിലവിലെ റോഡില്‍ റബ്ബര്‍ റൈസിംങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ട്രെയിനേജ് നിര്‍മ്മാണം പിന്നീട് നടത്താനാണ് അധികൃതരുടെ നീക്കം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സമരക്കാര്‍ പറഞ്ഞു.

തിരൂരങ്ങാടി സിഐ കെ റഫീഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

Share news
error: Content is protected !!
Scroll to Top