
കുറ്റിപ്പുറം : കുറ്റിപ്പുറം മൂടാലിൽ വീട് തീപിടുത്തത്തിൽ ഭാഗികമായി കത്തിനശിച്ചു. ഞായർ രാത്രി വീട്ടുകാർ വീട് പൂട്ടി പുറത്തുപോയ സമയത്തായിരുന്നു അപകടം.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മൂടാൽ ദർഗ ശരീഫിന് സമീപം കൊട്ടില്ലുങ്ങൽ യാഹു, നിസാർ, റാഷിദ് എന്നിവർ താമസിക്കുന്ന വീടിനാണ് തീ പിടിച്ചത്. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നടത്തിയ പരിശ്രമത്തിനൊടുവി ലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിലുണ്ടായിരുന്ന രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ പൂർണമായും കത്തി നശി ച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





