
തിരുവനന്തപുരം : കേരളത്തിന്റെ കാർഷിക സമൃദ്ധിയും കൊന്നപ്പൂവിൻ സൗന്ദര്യവും വിളിച്ചോതി വിഷുവെത്തി. “വിഷുക്കണി’ ഒരുക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് മലയാളി. കനത്ത ചൂടിനെ അവഗണിച്ചും സാധനങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കാണ്. നാടൻ കൊന്നപ്പൂക്കൾക്ക് പുറമെ കൃത്രിമപ്പൂക്കളും വിപണി കൈയടക്കിയിട്ടുണ്ട്. തുണിക്കടകളും പടക്ക വിപണിയും സജീവമാണ്.
വിഷുക്കാലത്തെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ നടത്തിയ ഇടപെടലുകൾ സാധാരണക്കാർക്കും ആശ്വാസമായി. സപ്ലൈകോ, വിഷു ചന്തകളിൽ സബ്സിഡി സാധനങ്ങൾ വാങ്ങാൻ ആളുകളുടെ നീണ്ടനിരയാണ്. 13 ഇനം അവശ്യ സാധനങ്ങളാണ് കുറഞ്ഞവിലയിൽ ലഭ്യമാക്കുന്നത്. പച്ചക്കറി വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഹോർട്ടികോർപ്പിന്റെ പ്രത്യേക സ്റ്റാളുകളും കുടുംബശ്രീയുടെ വിഷുച്ചന്തയുമുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





