സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.

ആറ് ആശുപത്രികളില്‍ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയാണ് വിജയം കണ്ടത്. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീര്‍പ്പാകാനുള്ളത് മൂന്ന് ആശുപത്രികളില്‍ മാത്രമാണ്. വെള്ളിയാഴ്ച മുതലാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.

40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് മാര്‍ച്ചിലാണ് തുടങ്ങിയത്. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം ഉണ്ടായത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു.
ഒരു മാസം മുമ്പ് ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ശമ്പള വര്‍ധനത്തില്‍ നടപടികള്‍ കൈകൊള്ളാത്തതുകൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top