വാർഷിക പരീക്ഷ: മിനിമം മാർക്ക് ഇല്ലാത്തവർക്ക് ഒരാഴ്ച ക്ലാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികളിൽ വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്തവർക്ക് 20 മുതൽ 27 വരെ പഠന പിന്തുണാ ക്ലാസ് നൽകും. വിദ്യാഭ്യാസ ഗുണമേന്മ സമിതി യോഗത്തിലാണ് തീരുമാനം. ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് 16 മുതൽ 30 വരെ നടത്തും.

പ്ലസ് വൺ അധ്യാപകരുടെ പരിശീലനം ഓൺലൈൻ ആയിരിക്കും.

സ്കൂൾ ഫിറ്റ്നസിന് കെഎസ്ഇബിയിൽ നിന്നടക്കം സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.

Share news
error: Content is protected !!
Scroll to Top