Section

malabari-logo-mobile

വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി ഹോണ്ടയുടെ മിഡ് സൈഡ് എലിവേറ്റ്

HIGHLIGHTS : Honda's Mid Side Elevate is ready to launch in the market

വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി ഹോണ്ടയുടെ മിഡ് സൈഡ് എലിവേറ്റ്. സെപ്റ്റംബറോടെ വാഹനം വിപണിയില്‍ എത്തും. 21,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

ജപ്പാനീസ് ഓട്ടോ മൊബൈല്‍സില്‍ നിന്നുള്ള ആദ്യത്തെ മിഡ് സൈഡ് എസ് യു വിയാണ് ഹോണ്ട എലിവേറ്റ്.4.2 m നീളവും 1.79m വീതിയും,1.65ഉയരവും ഉണ്ട് ഇതിന്.10.25ഇഞ്ച് ഇന്‍ഫോ ടെയിന്‍മെന്റ് സിസ്റ്റവും വയര്‍ലെസ്സ് സ്മാര്‍ട്ട് ഫോണ്‍ ഇന്റെഗ്രേഷനും ഉണ്ട് ഇതില്‍.

sameeksha-malabarinews

ഹോണ്ടയുടെ 1.5 ലിറ്റര്‍ ഐവിടെക് ഡി ഒ എച് സി എഞ്ചിന്‍ ആണ് ഇതില്‍ ഉള്ളത്.കൂടാതെ 6 സ്പീഡ് മാനുവലും 7 സ്പീഡ് സിവിറ്റി ഗിയര്‍ ബോക്‌സും ഇതിലുണ്ട്.ഓട്ടോണമസ് ബ്രെക്കിങ്,അടപ്റ്റീവ് ക്രൂയിസ് കോണ്‍ട്രോള്‍, ഹോണ്ട സെന്‍സിങ് ADAS ഫീച്ചറുകള്‍,ലെയിന്‍ വാച്ച്,ഹില്‍ ക്ലൈമ്പ് അസിസ്റ്റ്, അലക്‌സ് സപ്പോര്‍ട്ടുള്ള എലിവേറ്റ് ആപ്പിള്‍, ആന്‍ഡ്രോയ്ഡ് വാച്ച് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാവും. ഏകദേശം 11 ലക്ഷം രൂപ മുതലാവും ഇതിന്റെ വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!