പ്രഥ്വിരാജ്‌ പ്രൊഡക്ഷന് കേന്ദ്രത്തിന്റെ അംഗീകാരം

കേന്ദ്രസാർക്കാറിന്റെ അംഗീകാരം നേടി പ്രഥ്വിരാജ്‌ പ്രൊഡക്ഷൻസ്‌. കൃത്യമായി ജി എസ് ടി നികുതികളും അടച്ചതിന്റെ പേരിലാണ് ഈ അംഗീകാരം.

2022-23 വർഷത്തെ നികുതി അടവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് അംഗീകാരമായി ലഭിച്ചത്.

നിർമ്മാണ രംഗത്തും വിതരണ രംഗത്തും ഒരുപോലെ സജീവമായ പ്രൊഡക്ഷൻ കമ്പനി ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻ. ഇതിനോടകം കമ്പനി നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top