ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു;മറിഞ്ഞത് വനിതകള്‍ തുഴഞ്ഞ വള്ളം

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞ് അപകടം. വനിതകള്‍ തുഴഞ്ഞ വളളമാണ് മറിഞ്ഞത്.

വള്ളത്തില്‍ 26 ഓളം സ്ത്രീകളാണ് ഉണ്ടായിരുന്നത്‌. എല്ലാവരെയും രക്ഷപ്പെടുത്തി. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാര പരിക്കുകള്‍ ഒഴിച്ചാല്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.

വനിതകളുടെ മത്സരം നടക്കുന്നതിടെയാണ് രണ്ട് വള്ളങ്ങള്‍ കൂട്ടിയിടിക്കുകയും ഇതെ തുടര്‍ന്ന് ഒരുവള്ളം മറിയുകയും ചെയ്തതെന്നാണ് വിവരം. ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ കാര്യക്ഷമമായി നടക്കുകയും അപകടത്തില്‍പ്പെട്ടവരെ ഉടനെ കരയ്ക്ക് എത്തിക്കുകയുമായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top