ടി.മുഹമ്മദ് വെറും ചരിത്രകാരനല്ല. സമദാനി എം.പി.

തിരൂരങ്ങാടി:ഭാരതീയ ചരിത്ര സത്യങ്ങളെ ആഖ്യാനത്തോടെ വിശകലനം ചെയ്ത മഹാപ്രതിഭയായിരുന്നു എഴുത്തുകാരനും ചിന്തകനുമായ ടി മുഹമ്മദ് എന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു.

മൈ കൊടിഞ്ഞി ഗ്രൂപ്പ് നിര്‍മിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മുഷ്താഖ് കൊടിഞ്ഞി തിരക്കഥ എഴുതി സംവിധാനം ചെയ്ത ടി.എമ്മിന്റെ ഭാരതീയര്‍ എന്ന ഡോക്യു ഫിക്ഷന്‍ സിനിമയുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സംസ്‌കാരത്തെയുംകുറിച്ച് പഠിക്കുകയും അതിന് ആദരപൂര്‍വ്വം സമീപിക്കുകയും ചെയ്യുകയാണ് ടി.മുഹമ്മദ് ചെയ്തത്. ടി എമ്മിന്റെ ചിന്തകള്‍ വളരെ കാലിക പ്രസക്തമാണെന്നും സമദാനി പറഞ്ഞു.

അബ്ദുറഹ്‌മാന്‍ ഉമരി അധ്യക്ഷത വഹിച്ചു. മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ , സുപ്രഭാതം ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്,പി. കെ പാറക്കടവ്, സിനിമ സംവിധായകന്‍ സക്കരിയ, കമാല്‍ വരദൂര്‍ , ഡോ. അസീസ് തരുവണ, മുഷ്താഖ് കൊടിഞ്ഞി,വചനം സിദ്ദീഖ്, ജാബിര്‍ സുലൈം , ഡോ. ,ഹരിസ് സലിം, ടി. അനീസ്, പി.കെ കുട്ടി, പ്രസാദ് കൊടിഞ്ഞി, ഡോ. ഹാരിസ് സലിം, ഗഫൂര്‍ കൊടിഞ്ഞി, സലാം പനമ്പിലായി, ഇ.സി റഷീദ്, ഗഫൂര്‍ ചേന്നര സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top