കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;യു.ജി. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവേഷണ ശില്പശാല തുടങ്ങി

ഗവേഷണ പ്രബന്ധങ്ങളില്‍ അറിയാതെ പോലും കോപ്പിയടിയും തെറ്റുകളും വരാതിരിക്കാന്‍ ഗവേഷകരും മേല്‍നോട്ടം വഹിക്കുന്ന അധ്യാപകരും ശ്രദ്ധിക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച ‘റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ എത്തിക്സ് ‘ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന് കൂടി ഗുണകരമാകുന്ന വിഷയങ്ങളായിരിക്കണം ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഗവേഷണഫലങ്ങളില്‍ ചിലത് ഇന്ന് പ്രായോഗികമല്ലാത്തവ ഭാവിയില്‍ വലിയ ഉപകാരപ്രദമാകുന്നതാകാമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ, അസിസ്റ്റന്റ് ലൈബ്രേറിയന്‍മാരായ എന്‍.പി. ജംഷീര്‍, എം.എന്‍. സജ്ന എന്നിവര്‍ സംസാരിച്ചു. ഏഴാം തീയതി വരെ നടക്കുന്ന ശില്പശാലയില്‍ വിവിധ സെഷനുകളിലായി വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

 

യു.ജി. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 7-നകം മാന്റേറ്ററി ഫീസടച്ച ശേഷം കോളേജുകളില്‍ താല്‍ക്കാലിക/സ്ഥിര പ്രവേശനം എടുത്ത് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. എസ്.സി., എസ്.ടി. തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയുമാണ് മാന്റേറ്ററി ഫീസടയ്‌ക്കേണ്ടത്. ഒന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടു അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ്

നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആഗസ്ത് 16 മുതല്‍ 19 വരെ നടക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയാന്‍ അദ്ധ്യാപകര്‍ അതത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. കോണ്‍ടാക്ട് ക്ലാസുകള്‍ 8-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസ് ഷെഡ്യൂളിനും മറ്റ് വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2400288, 2407356, 7494.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 18 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.

എല്‍.എല്‍.ബി. 3, 6 സെമസ്റ്റര്‍ പരീക്ഷകള്‍ 19-നും 5, 9 സെമസ്റ്റര്‍ പരീക്ഷകള്‍ 18-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.കോം.-എല്‍.എല്‍.ബി. ഒക്‌ടോബര്‍ 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top