HIGHLIGHTS : Homemade Aloe Vera Masks
മുടിവളര്‍ച്ചയ്ക്ക് – ഒരു പാത്രത്തില്‍ ഫ്രഷായി പറിച്ച കറ്റാര്‍വാഴയെടുക്കുക. ഇലയില്‍ നിന്ന് കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ചെടുക്കുക,അതിലേക്ക് 1 മുഴുവന്‍ മുട്ടയും 1 ടീസ്പൂണ്‍ ആവണക്കെണ്ണയും ചേര്‍ക്കുക. ഇത് നന്നായി മിക്‌സ്ചെയ്ത് തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.
താരന്‍ മാറാന്‍ – 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും 1 ടീസ്പൂണ്‍ വെളിച്ചെണ്ണയും, നാരങ്ങാനീരും മിക്‌സ് ചെയ്‌തെടുക്കുക.ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 40 മിനിറ്റ് കഴിഞ്ഞതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകികളയുക.


മുടിയറ്റം പിളരുന്നതിന് കറ്റാര്‍ വാഴ മാസ്‌ക് – 3 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്‌തെടുക്കുക.ശേഷം ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക.40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു