HIGHLIGHTS : With the test results of 42 samples also negative, Nipah is less concerned.
തിരുവനന്തപുരം: രണ്ടാംഘട്ട സമ്പര്‍ക്ക സാധ്യത, നിപയില്‍ ആശങ്ക കുറയുന്നു. 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ നിപയില്‍ ആശങ്ക കുറയുന്നു. ഇതില്‍ ഹൈറിസ്‌ക് കാറ്റഗറിയിലുള്‍പ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും ഉണ്ടായിരുന്നുവെന്നും അവ നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കുറച്ചു പേരുടെ ഫലം കൂടി ഇനിവരാനുണ്ട്. 19 ടീമുകളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നടക്കുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ കോണ്‍ടാക്ട് ട്രെയ്‌സ് ചെയ്യും.


ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റുള്ള 3 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ജാനകി കാട്ടില്‍ പന്നി ചത്ത സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 1,177 പേരാണ് ഉള്ളത്. 97 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഇന്നലെ ഉള്‍പ്പെടുത്തിയത്.