Section

malabari-logo-mobile

വീടുകളില്‍ പ്രസവം; കര്‍ശന നിരീക്ഷണവുമായി ആരോഗ്യവകുപ്പ്

HIGHLIGHTS : Home births; Health department with strict monitoring

ജില്ലയില്‍ വീടുകളില്‍ പ്രസവം നടക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍. കര്‍ശന നിരീക്ഷണവുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞവര്‍ഷം മാത്രം 266 പ്രസവം വീടുകളില്‍ നടന്നതായാണ് കണക്ക്. 2021-22ല്‍ 273 പേരും 2020-21ല്‍ 257 പേരും വീടുകളില്‍ പ്രസവിച്ചു.

അതീവ രഹസ്യമായാണ് പല കേന്ദ്രങ്ങളിലും പ്രസവം നടത്തുന്നത്. ഇത്തരത്തില്‍ പ്രസവം എടുത്തുകൊടുക്കു ന്ന സ്ത്രീകളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമിക്കു ന്നുണ്ട്. വിശ്വാസങ്ങളുടെ യും മറ്റും ഭാഗമായാണ്. ഇത്തരം രീതികള്‍. ജില്ലയു ടെ പുറത്തുനിന്ന് പലരും പ്രസവത്തിനായി ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നതാ യും വിവരമുണ്ട്. കുട്ടിയുടെയും അമ്മയുടെയും ജീ വന് ആപത്താവുന്ന ഇത്തരം പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

sameeksha-malabarinews

അമ്മയ്ക്കും കുഞ്ഞിനും ഒരു സുരക്ഷയും ഇല്ലാത്തതാണ് ഇത്തരം രീതികള്‍. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വളവന്നൂര്‍ ബ്ലോക്കിലാണ് ഏറ്റവും അധികം പ്രസവം 63 എണ്ണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!