കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ തിരയിൽ പെട്ട് കാണാതായി

കോഴിക്കോട് : ബീച്ചിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിട കടൽ തിരയിൽ പെട്ട് രണ്ട് കുട്ടികളെ കാണാതായി. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ ( 18), ആദിൽ ഹസ്സൻ (17) എന്നിവരെയാണ് കാണാതായത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മത്സ്യ തൊഴിലാളികളും, പോലീസും , ഫയർഫോഴ്സുമടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

കുട്ടികളുടെ എട്ടംഗ സംഘമാണ് കളിക്കാൻ ബീച്ചിലെത്തിയത്. ഇവർ കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് പോകുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേരും തിരയിൽ പെട്ടത്. ഇരുവരും വിദ്യാർത്ഥികളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top