ഒഡീഷ ട്രെയിന്‍ അപകടം; രക്ഷപ്പെട്ടവര്‍ പ്രത്യേക ട്രെയിനില്‍ ചെന്നൈയിലെത്തി; സംഘത്തില്‍ 10 മലയാളികളും

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍ എത്തി. 250 പേര്‍ അടങ്ങുന്ന സംഘമാണ് ചെന്നൈയില്‍ എത്തിയത്. എത്തിയവരില്‍ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 4.40-നാണ് സംഘം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. തമിഴ്‌നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രന്‍, ആരോഗ്യമന്ത്രി എംഎ സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്ന് എത്തിയവരെ സ്വീകരിച്ചു.

കേരളത്തില്‍ നിന്നുള്ള 10 പേരും സംഘത്തിലുണ്ട്. ഇന്ന് തന്നെ നോര്‍ക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.

രാജ്യത്തെ തീരാദുഖത്തിലായ്ത്തിയ ഒഡിഷ ട്രെയിന്‍ അപകടത്തില്‍ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വെ അറിയിക്കുന്നു. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം വെള്ളി വൈകീട്ട് 6.55നാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയില്‍ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളില്‍ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കില്‍ പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്നലെ ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഉന്നതതല അന്വേഷണം റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top