കാലവര്‍ഷം കേരളാ തീരത്തേക്ക്

തിരുവനന്തപുരം: കാലവര്‍ഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവര്‍ഷം കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്ന് കാലവര്‍ഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യന്‍മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവര്‍ഷമെത്തുന്നതിനെ വൈകിപ്പിച്ചു.

മെയ് 26ന് ശ്രീലങ്കന്‍ കരയിലെത്തേണ്ടിയിരുന്ന കാലവര്‍ഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂണ്‍ 2ന്. നിലവില്‍ ലക്ഷദ്വീപ്, കോമോറിന്‍ തീരത്തായുള്ള കാലവര്‍ഷത്തിന് കേരളാതീരത്തേക്ക് എത്താന്‍ അനുകൂല സാഹചര്യമാണ്. ആദ്യം മഴ കിട്ടുക തെക്കന്‍ കേരളത്തില്‍. നാളെയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമര്‍ദ്ദമായി മാറും.

ന്യൂനമര്‍ദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാല്‍ , പതിഞ്ഞ് തുടങ്ങുന്ന കാലവര്‍ഷം മെച്ചപ്പെട്ടേക്കും. കടല്‍പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്.

ഇരട്ട ന്യൂനമര്‍ദ്ദം കാലവര്‍ഷം സജീവമാകാന്‍ സഹായിക്കും. കാലവര്‍ഷത്തിന്റെ ആദ്യപാതിയില്‍ മികച്ച മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. രണ്ടാം പാതിയെ പസഫിക്ക് സമുദ്രത്തിലെ എല്‍ നിനോ പ്രതികൂലമായി ബാധിച്ചേക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top