കുഞ്ഞു മീനടുത്തൂര്‍ അന്തരിച്ചു

താനൂര്‍: സോഷ്യലിസ്റ്റ് നേതാവും ജെ.ഡി.എസ്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ താനാളൂര്‍ മൂച്ചിക്കല്‍ മണ്ണേത്ത് വീട്ടില്‍ കുഞ്ഞു മീനടത്തൂര്‍ (83) അന്തരിച്ചു.

തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ ഡയറക്ടറാണ്. നാടക നടനായ ഇദ്ദേഹം മീനടത്തൂരിലെ ജനതാ ആട്‌സ് ക്ലബ്ബിന്റെ സ്ഥാപകനാണ്. തിരൂരിലെയും താനൂരിലെയും കലാസാംസ്‌കാരികരംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.

ഭാര്യ: റുഖിയ. മക്കള്‍ : നൗഷാദ്, നവാസ്, നൗഫല്‍, ജാസ്മിന്‍, ജസ്‌ന. മരുമക്കള്‍ : സൈറാബാനു, തെഹസിറ, ജിബ്‌ന, മുഹമ്മദ് അലി (കുറ്റിപ്പുറം), ഫൈസല്‍ (ഒലവക്കോട്). ഖബറടക്കം ഇന്ന് രാവിലെ 10ന് വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top