തിരൂരങ്ങാടി : ചെമ്മാട് ടൗണിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ കോനാട്ട് സ്വദേശിനി സുബൈദ (50) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 23 ന് ചെമ്മട്ടെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എന്ന വ്യാജേനെ എത്തി സ്വര്‍ണാഭരണം കവരുകയായിരുന്നു.
ജീവനക്കാര്‍ പിന്നീട് നടത്തിയ സ്റ്റോക്കെടുപ്പില്‍ ആഭരണത്തിന്റെ കുറവ് കണ്ടപ്പോള്‍ സി. സി. ടി. വി പരിശോധിച്ചപ്പോയാണ് പ്രതി സ്വര്‍ണ്ണം കൈക്കലാക്കുന്നത് കണ്ടെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




