ചരിത്ര സന്ദര്‍ശനം: മാര്‍പാപ്പ ഇന്ന് ഇറാഖില്‍

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ ഇറാഖ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇതാദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഇന്ന് ബാഗ്ദാദിലെത്തുന്ന മാര്‍പാപ്പ പ്രസിഡന്റ് ബര്‍ഹം സാലിഹുമായും, പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമുമായും കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച നജാഫിലേക്ക് തിരിക്കുന്ന അദ്ദേഹം മതനേതാവ് ഗ്രാന്‍ഡ് അയത്തൊള്ള സയ്യിദ് അലി അല്‍ ഹുസ്യാമി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്താന്‍ നസിര്യയിലേക്ക് പോകും. വൈകിട്ട് ബാഗ്ദാദില്‍ തിരിച്ചെത്തി സെന്റ് ജോസഫ് കത്തീഡ്രലില്‍ കുര്‍ബാനയില്‍ പങ്കെടുക്കും.

എട്ടുവരെ നീളുന്ന സന്ദര്‍ശനത്തില്‍ വിവിധ വിഭാഗക്കാരുമായി ചര്‍ച്ച നടത്തും. ഇറാഖിലെ ക്രിസ്തുമത വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

Share news
error: Content is protected !!
Scroll to Top