മേയറുടെ കത്ത്; പ്രതിഷേധവുമായി യുവജന സംഘടകള്‍

തിരുവനന്തപുരം :നഗരസഭയിലെ ഒഴിവുകള്‍ സംബന്ധിച്ച് മേയറുടെ വിവാദ കത്ത് പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും നഗരസഭയിലേക്ക് തള്ളി കയറി.സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

യുഡിഎഫ് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് അകത്ത് ഉപരോധവും ധര്‍ണയും നടത്തി.
ബിജെപി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

അതേ സമയം തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ സംബന്ധിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി മേയറും സിപിഐഎം ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു.

കത്ത് നല്‍കിയതെന്നു പറയുന്ന തിയ്യതികളില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും മേയര്‍.

കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.

തന്റെ കയ്യില്‍ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു .

 

Share news
error: Content is protected !!
Scroll to Top