HIGHLIGHTS : ബംഗളൂരു; ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹരജിയില്‍ കര്‍ണാടക് ഹൈക്കോടതി ഇന്ന് വിധി പറയും. ചൊവ്വഴ്ച രാവിലെ 10.30 മണിക്കാണ് കേ...
ബംഗളൂരു; ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹരജിയില്‍ കര്‍ണാടക് ഹൈക്കോടതി ഇന്ന് വിധി പറയും. ചൊവ്വഴ്ച രാവിലെ 10.30 മണിക്കാണ് കേസ് കോടതി പരിഗണിക്കുക.
ഫെബ്രുവരി 25ന് വിധിപറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.


കര്‍ണാടക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതിയലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ച ആറ് മുസ്ലീം പെണ്‍കുട്ടികളെ ക്ലാസില്‍ കയറുന്നതിയില്‍ നിന്നും വിലക്കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു വിലക്ക്. ഇതേ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും പ്രതിഷേധങ്ങള്‍ അലയടിച്ചിരുന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇത് വര്‍ഗ്ഗീയവിദ്വേഷ പ്രചരണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കി.